പൈങ്ങോട്ടൂരില്‍ അപ്ഹോള്‍സറി കട കത്തി നശിച്ചു.

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ മടത്തോത്തുപാറയില്‍ അപ്ഹോള്‍സറി കട കത്തി നശിച്ചു. നാലാം ബ്ലോക്ക് കുന്നത്ത് മാത്യു സെബാസ്റ്റ്യന്‍റെ (ബിനു) കടയാണ് ഇന്നലെ രാവിലെ 10 മണിയോടെ കത്തി നശിച്ചത്. രാവിലെ കട തുറന്നതിനുശേഷം ഷട്ടര്‍ പാതി താഴ്ത്തി ബിനു പൈങ്ങോട്ടൂര്‍ ടൗണിലേക്ക് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരും കല്ലൂക്കാര്‍ക്കാട് ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. ആറ് മാസം മുമ്പാണ് കട ഇവിടെ തുടങ്ങിയത്. തയ്യല്‍ മെഷീനുകള്‍, മേശ, റെക്സിന്‍ തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യുട്ടാകാം അപകടകാരണമെന്നും ഉദ്ദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കടയുടമ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി സ്ഥലം സന്ദര്‍ശിച്ച ശേഷം കോതമംഗലം തഹസില്‍ദാരോട് മേല്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
ഫോട്ടോ കാപ്ക്ഷന്‍ –
1) പൈങ്ങോട്ടൂര്‍ മടത്തോത്തുപാറയില്‍ അപ്ഹോള്‍സറി കടയ്ക്ക് തീപിടിച്ചപ്പോള്‍
