യുവാവിനെ ബ്ലേഡുകൊണ്ട് അക്രമിച്ച കേസില്‍ രണ്ടാം പ്രതി പോലീസ് പിടിയില്‍.

മുവാറ്റുപുഴ : അന്യസംസ്ഥാനക്കാരനായ യുവാവിന്‍റെ മുഖത്ത് ബ്ലേഡുകൊണ്ട് വരയുകയും അക്രമിക്കുകയും ചെയ്ത കേസില്‍ രണ്ടാം പ്രതി പോലീസ് പിടിയില്‍. തൊടുപുഴ കണ്ടത്തിന്‍കരയില്‍ ഷിയാദ് (42)ആണ് പിടിയിലായത്. മുട്ടത്ത് ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ പ്രിന്‍സിപ്പല്‍ എസ്ഐ പി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശി നാഗരാജ് (25)ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കച്ചേരിത്താഴത്തു വച്ച് സംഘം അക്രമിച്ചത്. റോഡരുകില്‍ നില്‍ക്കുകയായിരുന്ന നാഗരാജനോട് മദ്യപിച്ചെത്തിയ സംഘം തീപ്പെട്ടി ആവശ്യപ്പെട്ടു. ഇല്ലെന്നു പറഞ്ഞതോടെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഒന്നാം പ്രതിയായ പോത്താനിക്കാട് പഴമ്പിള്ളില്‍ രഞ്ജിത്ത് (35)നെ പോലീസ് പിടികൂടിയിരുന്നു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനു കേസെടുത്തു. രഞ്ജിത്തിനെ കഴിഞ്ഞ ദിവസം റിമാന്‍ഡു ചെയ്തിരുന്നു. ഇന്നലെ പിടിയിലായ ഷിയാദിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ഫോട്ടോ …………. ഷിയാദ്, രഞ്ജിത്ത്.

Leave a Reply

Back to top button
error: Content is protected !!