ശ്രീ മത് ഭാഗവത ജ്ഞാന യന്ജം ആരംഭിച്ചു

മുവാറ്റുപുഴ : ഭാഗവതത്തിൽ അന്തർ ലീനമായിട്ടുള്ള ആധ്യാത്മിക തത്വങ്ങൾ ഭാഗവത ജ്ഞാന യജ്ഞത്തിലൂടെ ഭക്ത ജനങ്ങൾക്ക് ലഭിക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പ ദാസ് പറഞ്ഞു. മുവാറ്റുപുഴ വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച സ്വാമി ഉദിത് ചൈതന്യ യുടെ ശ്രീ മത് ഭാഗവത ജ്ഞാന യജ്ഞ ചൈതന്യ മൃതം ഉത്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഭഗവത വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നത് കാലാതീതമായ അറിവ് മാത്രമാണ്.ഏഴു ദിവസം നീണ്ടു നിൽക്കുന്ന ജ്ഞാന യജ്ഞത്തിൽ ഭാഗവത ആചാര്യൻ പകർന്നു നൽകുന്ന അറിവിലൂടെ ഭക്ത ജനങ്ങൾ ഭാഗവത ഹംസങ്ങൾ ആയി മാറുക ആണെന്നും സ്വാമി പറഞ്ഞു. തുടർന്ന് സ്വാമി അയ്യപ്പ ദാസ്, യജ്ഞാചാര്യൻ ഉദിത് ചൈതന്യ ക്ഷേത്ര ഉടമ ആര്യ അന്തർജ്ജനം എന്നിവർ ചേർന്നു യജ്ഞത്തിന് തുടക്കം കുറിച്ച് ഭദ്ര ദീപം കൊളുത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും കമ്മിറ്റി ചെയർമാനുമായ ബി ബി കിഷോർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം എൽ എ എൽദോ എബ്രഹാം മുൻ എം എൽ എ ജോണി നെല്ലൂർ യജ്ഞ കമ്മിറ്റി ജനറൽ കൺവീനർ വി വി കൃഷ്ണ സ്വാമി എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ ശ്യാം ദാസ് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് വി കെ നാരായണൻ കെ പി എം എസ് താലൂക് സെക്രട്ടറി ടി ചന്ദ്രൻ സുകൃതം ഭാഗവത യജ്ഞ സമിതി ജനറൽ സെക്രട്ടറി പി വി അതികായകൻ ക്ഷേത്രം മുൻ പ്രസിഡന്റ് കെ എ ഗോപകുമാർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ആയ കെ ബി വിജയകുമാർ അജിത് കുമാർ എൻ ശ്രീദേവി പി ആർ ഗോപാലകൃഷ്ണൻ എൻ രമേശ് എന്നിവർ പങ്കെടുത്തു. യജ്ഞ ഉത്‌ഘാടനത്തിനു മുൻപായി ശ്രീ കുമാര ഭജന ക്ഷേത്രത്തിൽ നിന്ന് യജ്ഞത്തിലേക്കുള്ള ശ്രീ കൃഷ്ണ വിഗ്രഹം രഥത്തിൽ ഏറ്റി താലപ്പൊലിയോടെ യജ്ഞ വേദിയിൽ എത്തിച്ചു. യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയെ ക്ഷേത്ര കവാടത്തിൽ മേൽ ശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.