വാളകത്ത് സ്കൂൾ വാൻ മറിഞ്ഞു പത്തു കുട്ടികൾക്ക് പരിക്ക്.

മുവാറ്റുപുഴ :-വാളകത്ത് സ്കൂൾ വാൻ മറിഞ്ഞു പത്തു കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെ ഒൻപതിന് വാളകം ബതനിപ്പടിക്ക് സമീപത്തായിരുന്നു അപകടം.വാളകം എൽ.പി സ്കൂളിലെ വിദ്യാർഥികളുമായി പോയ ഓമ്‌നി വാനാണ് അപകടത്തിൽപെട്ടത് .ഇന്ന് രാവിലെ ഒൻപതിന് വാളകം ബതനിപ്പടിക്ക് സമീപത്തായിരുന്നു അപകടം.മുന്നിൽ പോയ ബൈക്ക് തിരിച്ചപ്പോൾ ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്സികൾ പറഞ്ഞു .ഉടനെ നാട്ടുകാരും ,മറ്റ് വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെ പരിക്കുകൾ ഗുരുതരമല്ല.

Leave a Reply

Back to top button
error: Content is protected !!