ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ വയോധികയുടെ തലയിൽ അതേ ബസിന്റെ പിൻചക്രം കയറി മരിച്ചു.

പോത്താനിക്കാട് :ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ വയോധികയുടെ തലയിൽ അതേ ബസിന്റെ പിൻചക്രം കയറി മരിച്ചു. പൈങ്ങോട്ടൂർ ചെറുകരയിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (85) യാണ് മരിച്ചത്. പോത്താനിക്കാട് ഇടവക പള്ളിയിൽ പോകു വാനായി ഇന്നലെ രാവിലെ ഏഴേകാലോടെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും കാളിയാർ-കോതമംഗലം റൂട്ടിലോടുന്ന ടി എം എസ് ബസിൽ കയറിബസ് നൂറ് മീറ്ററോളം നീങ്ങിയപ്പോൾ സ്വന്തം വീടിന്റെ മുൻവശത്താണ് സംഭവം നടന്നത്. വാതിൽ ഇല്ലാത്ത ബസിൽ നിന്നും ചവിട്ടുപടിയിലൂടെ റോഡിലേക്കു തെറിച്ചുവീണ ഏലിയാമ്മയുടെ തലയിലൂടെ പിൻചക്രം കയറുകയായിരുന്നു. ഓടി കൂടിയ നാട്ടുകാർ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. പോത്താനിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തി.സംസ്കാരം ഇന്ന് 17/2/2020 തിങ്കൾ രാവിലെ 10ന് പോത്താനിക്കട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പരേത കഴിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ഷേർളി, എൽദോസ്.മരുമക്കൾ: പരേതനായ സ്കറിയ മറ്റത്തിൽ പോത്താനിക്കാട്, ജോർജ് വേങ്ങന്താനത്ത് കവളങ്ങാട്, ഷീന കൂരാപ്പിള്ളിൽ കാക്കൂർ