“ധർമശ്രേഷ്‌ഠ” പുരസ്ക്കാരം ശ്രീ.ശ്രീജിത് മോഹന് നൽകി ആദരിച്ചു.

മുവാറ്റുപുഴ:ധർമശ്രേഷ്‌ഠ പുരസ്ക്കാരം ശ്രീ.ശ്രീജിത് മോഹന് നൽകി ആദരിച്ചു.ധർമ്മാചരണത്തിലൂന്നിയ കർമ്മപദ്ധതികളിലൂടെ സമാജസേവനരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച, പുതിയ തലമുറയ്ക്ക് ധാർമികമൂല്യങ്ങൾ പകർന്നു നൽകി, ധാർമ്മിക അടിത്തറയുള്ള ഒരു സമൂഹസൃഷ്ടിക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികൾക്കായി തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് ഈ വർഷം മുതൽ ഏർപ്പെടുത്തിയ “ധർമശ്രേഷ്‌ഠ” പുരസ്ക്കാരം മൂവാറ്റുപുഴ എൻലൈറ്റൻഡ് സിറ്റിസൺ സ്ഥാപകാംഗം ശ്രീ.ശ്രീജിത് മോഹന് നൽകി ആദരിച്ചു. പ്രശംസാപത്രവും ഫലകവും 11,111രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്‌ക്കാര സമർപ്പണം മഹാശിവരാത്രി ദിനത്തിൽ 2 PM ന് ഗൗരീശങ്കരത്തിൽ നടന്ന സനാതന സ്കൂൾ ഓഫ് ലൈഫ് വാർഷികാഘോഷ (സർഗ്ഗോത്സവം 2020 )വേദിയിൽ തിരുവുംപ്ലാവിൽ ഉടമസ്ഥൻ ദാമോദരൻ ഇളയത്,അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ് കുമാർ,സനാതന സ്കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണ ശർമ്മ എന്നിവർ ചേർന്ന് സമ്മാനിച്ചു.കടുത്തുരുത്തി സംസ്‌കൃതിയുടെ ഡയറക്ടറും അധ്യാപകനുമായ ഡോ . ആർ വേണുഗോപാൽ സർഗ്ഗോത്സവത്തിൽ മുഖ്യഭാഷണം നടത്തി.
സനാതന ജീവന വിദ്യാലയ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. വിവിധ സംസ്കൃത പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും, ഉന്നതവിജയം നേടിയവർക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു .

സനാതന സ്കൂൾ ഓഫ് ലൈഫ് ആരംഭിച്ച ഓൺലൈൻ പാഠശാലയുടെ ആദ്യക്ലാസ്സ് സംസ്കൃതഭാരതി USA സംയോജകൻ ഡോ. കെ എൻ പദ്‌മകുമാർ USA യിൽ നിന്നും നിർവഹിച്ചു.

Leave a Reply

Back to top button
error: Content is protected !!