ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ, പൂന്താന ദിനത്തിൽ, ജ്ഞാനപ്രദക്ഷിണം നടത്തി.

മൂവാറ്റുപുഴ:ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ, പൂന്താന ദിനത്തിൽ, ജ്ഞാനപ്രദക്ഷിണം നടത്തി.മേൽശാന്തി ബ്രഹ്മശ്രീ ശ്രീകുമാരൻ ഇളയത് ദീപപ്രോജ്ജ്വലനം നടത്തി. ക്ഷേത്രം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ് കുമാർ, സനാതന ജീവന വിദ്യാലയ ഡയറക്ടർ നാരായണ ശർമ്മ എന്നിവർനേതൃത്വം നൽകി..ജ്ഞാനപ്പാനയിലെ തെരഞ്ഞെടുത്ത വരികൾ ചൊല്ലിക്കൊണ്ട് കുട്ടികളും,മുതിർന്നവരും മാതാപിതാക്കളും അടങ്ങുന്ന ഭക്തജനസംഘം ജ്ഞാനപ്രദക്ഷിണം നടത്തി ക്ഷേത്രനടയ്ക്കൽ സമർപ്പിച്ചു. തുടർന്ന് പ്രസാദവിതരണവും നടന്നു.

കുംഭമാസത്തിലെ അശ്വതി നാളിലാണ് പൂന്താനദിനം ആചരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും, കർമ്മഫലാനുഭവങ്ങളും തുടങ്ങി വേദങ്ങളിലും ഉപനിഷത്തുകളിലും ഉൾക്കൊള്ളുന്ന ആശയങ്ങളെ വളരെ ലളിതമായ ഭാഷയിൽ ജ്ഞാനപ്പാന എന്ന കൃതിയിലൂടെ പൂന്താനം അവതരിപ്പിക്കുന്നു. ജ്ഞാനപ്പാന ആലപിച്ചുകൊണ്ട് ഭക്തജനങ്ങൾ ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുന്ന ഒരു രീതിയാണ് ജ്ഞാനപ്രദക്ഷിണം കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഈ ക്ഷേത്രത്തിൽ ആചരിച്ചു വരുന്നു.കുട്ടികളും സ്ത്രീകളും മുതിർന്നവരും ഒരേ രീതിയിൽ ആലപിക്കുമ്പോൾ നാമജപത്തോടൊപ്പം കുറെ നല്ല ആശയങ്ങൾ ജപിക്കുന്നവരിലും കേൾക്കുന്നവരിലും എത്തുകയും ചെയ്യുന്നു. തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയമാണ് ജ്ഞാനപ്രദക്ഷിണം സംഘടിപ്പിച്ചിരിക്കുന്നത്. കവിയും ബാലസാഹിത്യകാരനുമായ ശ്രീ പി.ഐ ശങ്കരനാരായണൻ മുന്നോട്ടു വച്ച ഈ ആശയം ആദ്യം പ്രാവർത്തികമാക്കിയത് തിരുവുംപ്ലാവിൽ ക്ഷേത്രമാണ്.

Leave a Reply

Back to top button
error: Content is protected !!