31 വരെ നിശ്ചയിച്ചിട്ടുള്ള എല്ലാ ഹിയറിംഗുകളും സിറ്റിംഗുകളും മാറ്റി വച്ചു.

മൂവാറ്റുപുഴ : കോവിഡ് 19 വൈറസ് ബാധ തടയുന്നതിനാവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ 31 വരെ നിശ്ചയിച്ചിട്ടുള്ള എല്ലാ ഹിയറിംഗുകളും സിറ്റിംഗുകളും മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.