സ്കെച്ച്’ ഷോര്‍ട്ട് ഫിലിം ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളും, അധ്യാപകരും ചേര്‍ന്ന് ലഹരി മാഫിയയ്ക്കെതിരേ നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ‘സ്കെച്ച്’ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സജിത്കുമാര്‍, മൂവാറ്റുപുഴ എക്സൈസ് സിഐ വൈ. പ്രസാദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.കെ.
രജു, വി.എ. ജബാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. ഇബ്രാഹിം, പി.ഇ. ബഷീര്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.കെ.
ഫൈസല്‍, ജില്ലാ പ്രസിഡന്റ് കെ.കെ. രമേശന്, ജില്ലാ സെക്രട്ടറി ടി.ജെ ഡേവിഡ്, വിഎച്ച്എസ്ഇ സീനിയര്‍ അസിസ്റ്റന്റ് റനിത ഗോവിന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മയക്കുമരുന്നിനു അടിമയായ വിദ്യാര്‍ഥിയെ രക്ഷിക്കാനായി സഹപാഠികളുടെ നേതൃത്വത്തില്‍ ലഹരി മാഫിയയെ സ്കെച്ച് ചെയ്ത് അധികൃതര്‍ക്കു വിവരം കൈമാറുന്ന മാതൃകാ പ്രവര്‍ത്തനത്തെ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് സ്കെച്ചിലൂടെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി അജയ് ബിജു സംവിധാനവും അധ്യാപകന് സമീര്‍ സിദ്ദീഖി നിര്‍മാണവും നടത്തിയ ഷോര്‍ട്ട് ഫിലിമില്‍ വിദ്യാര്‍ഥികളായ അമല്‍ റോയ്, ഇ.കെ. ആരോമല്‍, അഷ്കര്‍ നൗഷാദ്, മുഹമ്മദ് ഇമ്രാന്, അജയ് ബിജു, അധ്യാപകരായ സമീര്‍ സിദ്ദീഖി, രതീഷ് വിജയന്, ഇ.ആര്. വിനോദ്, പിടിഎ പ്രസിഡന്റ് പി.ടി. അനില്‍കുമാര്‍, മനോജ് പാറയില്‍ എന്നിവര്‍ അഭിനയിച്ചു.