രാഷ്ട്രീയം
ശബരി റെയില്‍ പൂര്‍ത്തീകരിക്കണമെന്നു കേന്ദ്രത്തോടു ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ: ശബരി റെയില്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. പദ്ധതിത്തുക സാന്പത്തിക വര്‍ഷങ്ങളില്‍ ഭാഗിച്ച് വകയിരുത്തണം. 1998ല്‍ ആരംഭിച്ച പദ്ധതി പല കാരണങ്ങളാല്‍ മുടങ്ങിപ്പോകുകയായിരുന്നു.ശബരി പദ്ധതി വഴി ഇന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുമായും റെയില്‍ പാതയില്ലാത്ത ഇടുക്കി ജില്ലയുമായും റെയില്‍വേയെ ബന്ധിപ്പിക്കാന്‍ സഹായകരമാകും. കേരളം 50 ശതമാനം തുക വകയിരുത്താതെ കേന്ദ്രം തയാറാകില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.