നവീകരണം പൂര്‍ത്തിയാക്കിയ റോട്ടറി റോഡ് തുറന്നു……

മൂവാറ്റുപുഴ: നവീകരണം പൂര്‍ത്തിയാക്കിയ മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡായ റോട്ടറി റോഡിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍ നിര്‍വ്വഹിച്ചു. വൈസ്ചെയര്‍മാന്‍ പി കെ ബാബുരാജ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം എ സഹീര്‍, സി എം സീതി, ഉമാമത്ത് സലീം, കൗണ്‍സിലര്‍മാരായ പി വൈ നൂറുദ്ദീന്‍, പി എസ് വിജയകുമാര്‍, കെ ബി ബിനീഷ് കുമാര്‍, സെലിന്‍ ജോര്‍ജ്ജ്, സിന്ധു ഷൈജു സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയില്‍, ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍ തുടങ്ങlയവര്‍ സംസാരിച്ചു. നഗരസഭയുടെ 53 ലക്ഷം രൂപ ഉപയോഗിച്ച് വണ്‍വേ ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ബസ് സ്റ്റാന്റ് വരെ ടൈല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കി. വെള്ളക്കെട്ടൊഴിവാക്കുന്ന രീതിയിലാണ് നവീകരിച്ചത്. കഴിഞ്ഞ കാലവര്‍ഷത്തിലെ വെള്ളപ്പൊക്കത്തില്‍ റോഡ് തകര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്ക് വരെ ദുരിതമായിരുന്നു. വാഹനങ്ങള്‍ പോകാത്തതിനാല്‍ പ്രദേശവാസികളും വിവിധ സ്ഥാപന ഉടമകളും ബുദ്ധിമുട്ടിലായതിനേ തുടര്‍ന്നാണ് നഗരസഭ റോഡ് നവീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ഇതേ തുടര്‍ന്ന് കോതമംഗലം റോഡിലെ വണ്‍വേ, കീച്ചേരിപ്പടി ജംഗ്ഷനുകളില്‍ ഗതാഗ കുരുക്കിന് പരിഹാരമായി. റോട്ടറി റോഡിന്റെ മാര്‍ക്കറ്റ് ബസ്റ്റാന്റ് മുതല്‍ എവറസ്റ്റ് ജംഗ്ഷന്‍ വരെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഭാഗം ബിഎം, ബിസി നിലവാരത്തില്‍ മുമ്പ് ടാര്‍ ചെയ്തതാണ്.
ചിത്രം-മൂവാറ്റുപുഴ നഗരസഭയില്‍ നവീകരിച്ച റോട്ടറി റോഡിന്റെ ഉദ്ഘാടനം ഉഷ ശശിധരന്‍ നിര്‍വ്വഹിക്കുന്നു