നിർധന രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവുമായി കൂറ്റപ്പിള്ളിൽ കെ.ജെ.ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ ..

പോത്താനിക്കാട്: നിർധന രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനവുമായി കൂറ്റപ്പിള്ളിൽ കെ.ജെ.ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ .. ഉദ്ഘാടനം എൽദോ എബ്രഹാം MLA നിർവ്വഹിച്ചു. പോത്താനിക്കാട് ബഥനി ശാലോം ഭവൻ പാലിയേറ്റീവ് സെൻ്ററും, ഗവ.എൽ പി. സ്കൂളിന് ലൈബ്രറിയും, ബസ്റ്റാൻ്റിലെ കാത്തിരിപ്പ് കേന്ദ്രവും, കായിക താരം ജിനു മരിയക്ക് ഭൂമി വാങ്ങാൻ സഹായവും, നിരവധി ചികിത്സാ സഹായങ്ങളും, വനിതാ വികസന കേന്ദ്രം സ്ഥാപിക്കാൻ സൗജന്യമായി ഭൂമിയും ഉൾപ്പെടെ ഈ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. തുടരട്ടെ ഈ സേവനങ്ങൾ

Leave a Reply

Back to top button
error: Content is protected !!