പെരുമ്പാവൂരിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് സ്വർണ്ണവും വെള്ളിയും കവർന്നു.

പെരുമ്പാവൂർ: ഇ.വി.എം. തീയേറ്ററിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് 25 ഗ്രാം സ്വർണ്ണവും വെള്ളിയും കവർന്നു.കഴിഞ്ഞ ദിവസം രാത്രി സെക്കന്റ് ഷോ കാണാനെത്തിയ മുവാറ്റുപുഴ സ്വദേശിയും പെരുമ്പാവുരിൽ സ്വർണ്ണക്കട നടത്തുന്നതുമായ പെരുമ്പാവൂർ കാരാട്ടു പള്ളിക്കരയിൽ താമസിക്കുന്നയാളുടെയാണ് സ്വർണവും വെള്ളിയുമാണ് കവർന്നത്.തീയേറ്ററിനകത്ത് കാർ പാർക്ക് ചെയ്ത് സിനിമ കാണാൻ കയറിയപ്പോളായിരുന്നു സംഭവം. പെരുമ്പാവൂരിൽ ചെറിയ നിലയിൽ സ്വർണ വ്യാപാരം നടത്തുന്ന ഇയാളെ പിൻതുടർന്നാണ് പ്രതി എത്തിയതെന്നാണ് സംശയം. തീയേറ്ററിലെ മുൻവശത്തെ ക്യാമറ പ്രവർത്തിക്കാത്തതിനാൽ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫിംഗർപ്രിന്റ് വിദഗ്ദർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും പോലിസ് ഊർജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമ കടയടച്ച് പോകുന്നത് നിരീക്ഷിച്ചതായി തൊട്ടടുത്ത ഹോട്ടലിലെ ക്യാമറിയിൽ പതിഞ്ഞിട്ടുണ്ടാണ് പൊലീസ് പറയുന്നത്. ഇവരെ നിരീക്ഷിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Back to top button
error: Content is protected !!