പല്ലാരിമംഗലം വാളാച്ചിറയിൽ മോഷ്ണം.

കോതമംഗലം: പല്ലാരിമംഗലം വാളാച്ചിറയിൽ മോഷ്ണം. പതിനെട്ട് പവനോളം സ്വർണ്ണാഭരണങ്ങർ കവർന്നു. വാളാച്ചിറ കാഞ്ഞിരമുകളേല്‍ സജീറിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.അലമാരയില്‍ സൂഷിച്ചിരുന്ന പതിനെട്ട്പവനോളമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.രണ്ട് അലമാരകളിലായാണ് ആഭരണങ്ങള്‍ സൂഷിച്ചിരുന്നത്.ഞായറാഴ്ച രാവിലെ ഏഴിനും ചൊവ്വാഴ്ച രാത്രി പത്തരക്കുമിടയിലുള്ള ഏതോസമയത്താണ് മോഷണം നടന്നിരിക്കുന്നത്.ആശുപത്രിയിലുള്ള പിതാവിനൊപ്പമായിരുന്ന സജീറും കുടുംബവും..ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചനടന്നതായി മനസ്സിലായത്.രാത്രിതന്നെ ഊന്നുകല്‍ പോലിസിൽ വിവരം അറിയിച്ചു.എസ്.ഐ.സി.പി.ബഷീറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിഅന്വേക്ഷണം ആരംഭിച്ചു.വീടിന്റെ അടു്ക്കളഭാഗത്തെ വാതില്‍വഴിയാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് സൂചന.മുന്‍വശത്തെ വാതില്‍ പൂട്ടിയനിലയില്‍തന്നെയായിരുന്നു.പിന്‍വശത്തെ വാതിലിന് കേടുപാടുകളൊന്നും പറ്റാത്തത് പോലിസിനെ കുഴക്കുന്നുന്നുണ്ട്.വാതില്‍കൃത്യമായി അടക്കാതിരുന്നതിനാലാണോ കള്ളന് അനായാസം അകത്തുകടക്കാന്‍ കഴിഞ്ഞതെന്നും സംശയിക്കുന്നു.പ്രത്യക്ഷത്തിലുള്ള ഒരു തെളിവും ലഭിക്കാത്തതും അന്വേക്ഷണം ബുദ്ധിമുട്ടാക്കുന്നുണ്ട്.ഫോറന്‍സിക് സംഘം വീട്ടില്‍നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.ഡോഗ് സ്‌ക്വാഡിനും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മുവാറ്റുപുഴഡിവൈഎസ്പി.യും വീട്ടിലെത്തി പരിശോധന നടത്തി.വിശദമായ അന്വേക്ഷണം നടത്തിവരികയാണെന്ന് പോലിസ് പറഞ്ഞു.താലൂക്കിലെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ സമീപകാലത്ത് കവര്‍ച്ചകളുണ്ടായിട്ടുണ്ട്.ആളില്ലാത്ത വീടുകളാണ് കവര്‍ച്ചക്കിരയായതിലേറെയും.ഒരു കേസ്സിലും പ്രതികളെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.മോഷ്ടാക്കളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതില്‍ ജനങ്ങളും ആശങ്കയിലാണ്.

ഫോട്ടോ…പല്ലാരിമംഗലം വാളാച്ചിറയിൽ കവർച്ച നടന്ന വീട്ടിൽ ഫോറൻസിക് വിദകതരും പോലിസും പരിശോധന നടത്തുന്നു.

Leave a Reply

Back to top button
error: Content is protected !!