പാലക്കുഴയിൽ യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ..

കൂത്താട്ടുകുളം : പാലക്കുഴയിൽ യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.

പാലക്കുഴ സഹകരണബാങ്ക് മുന്‍ ഭരണസമിതി അംഗം മൂങ്ങാംകുന്ന് കാനംമല വട്ടിന്തംതടത്തില്‍ പ്രകാശന്‍ (45) ണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചത് .സംഭവത്തിൽ ഒളിവിലായിരുന്ന പ്രകാശൻന്റെ സഹോദരന്‍ ലൈജു (37) നെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി 9.30 ന് പാലക്കുഴ മൂങ്ങാംകുന്നിൽ ഉള്ള വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ലൈജു മദ്യലഹരിയിലായിരുന്നെന്നും ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ലൈജു തന്നെ സുഹൃത്തുക്കളെ വിളിച്ചറിയിച്ച ശേഷമാണ് സ്ഥലംവിട്ടതെന്ന് പറയുന്നു. തുടർന്ന് കൂത്താട്ടുകുളം പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ് ലൈജുവിനെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. ഇന്നലെ ഏറെ വൈകിയാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട പ്രകാശന്‍ പെയിന്റിങ് തൊഴിലാളിയാണ്. പാലക്കുഴ സഹകരണ ബാങ്കിന്റെ കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്നു. പ്രകാശനും ലൈജുവും അവിവാഹിതരാണ്. പ്രകാശൻന്റെ മൃതദേഹം സംസ്കാരം നടത്തി.

Leave a Reply

Back to top button
error: Content is protected !!