പായിപ്ര കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം 22ന്

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായ പായിപ്ര കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം 22ന് വൈകുന്നേരം 4.30 ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. എല്‍ദോ ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍കുര്യാക്കോസ് എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
കെട്ടിട നിര്‍മ്മാതാവിനുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍ നിര്‍വഹിക്കും. പായിപ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണപ്രിയ പദ്ധതി വിശദീകരണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് സ്വാഗതവും വാര്‍ഡംഗം പി.എസ്. ഗോപകുമാര്‍ നന്ദിയും പറയും.