നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
പൈനാപ്പിൾ പാചക മത്സരം

മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൈനാപ്പിൾ ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിൾ വിളമത്സരവും പാചക മത്സരവും നടത്തുന്നു.22 ന് രാവിലെ 9.30ന് വാഴക്കുളം എസ് സിബി 751 ഓഡിറ്റോറിയത്തിലാണ് മത്സരം നടത്തുന്നത്. പൈനാപ്പിൾ തൂക്കമനുസരിച്ച് മുൻനിരയിലെത്തുന്നവർക്ക് രണ്ടായിരം, ആയിരം,അഞ്ഞൂറ് രൂപ വീതം മൂന്ന് കാഷ് അവാർഡു നൽകും.വൈൻ, കേക്ക്, ഹൽവ ,ബിസ്കറ്റ്, ജാം, അച്ചാർ, സ്ക്വാഷ്, സിറപ്പ്, കറികൾ, ഡെസേർട്ട്, ഡീ ഹൈഡ്രേറ്റഡ് തുടങ്ങിയ ഇനങ്ങളിലാണ് പാചക മത്സരം നടത്തുന്നത്.മുൻകൂട്ടി തയ്യാറാക്കിയ വിഭവങ്ങളും പാചകരീതിയും ഉൾപ്പെടെയാണ് മത്സരാർത്ഥികളെ പരിഗണിക്കുക. ഓരോ ഇനത്തിലും 1500,1000 രൂപ വീതം രണ്ടു സമ്മാനങ്ങളും നൽകുമെന്ന് പ്രസിഡൻറ് ജയിംസ് തോട്ടുമാരിക്കൽ, സെക്രട്ടറി ജോജോ വടക്കുംപാടത്ത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9446360172