ഒക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: ഒക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും
കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് .എം.സി റോഡില്‍ ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്നിൽ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ഈറോഡ് സത്യമംഗലം സ്വദേശി വിജയകുമാര്‍ (50)-ണ് മരിച്ചത്. ബസ് യാത്രക്കാരായ 19 പേര്‍ക്ക് പരിക്ക്.ഗുരുതരമായി പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ പ്രകാശ് (41)നെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ആറ്റിങ്ങലില്‍ നിന്നും നേന്ത്രകായ ഇറക്കി തിരികെ വരികയായിരുന്ന ലോറിയിലേക്ക് കൊട്ടാരക്കരയിലേക്ക് പോകുന്ന കെ.എസ്.ആര്‍.റ്റി.സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പൂർണ്ണമായും തകർന്ന ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേനയെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പരിക്കേറ്റ മറ്റുളളവരെ പെരുമ്പാവൂര്‍ സാന്‍ജോ, ഗവണ്‍മെന്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

