പ്ലസ് ടു ലാബ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം …

കോതമംഗലം : പ്ലസ് ടു ലാബ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറുപ്പുംപടി എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് ബിന്‍സ് ജോണ്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ലാബ് അസിസ്റ്റന്‍റുമാരെ സ്കൂള്‍ മാനേജര്‍ ടി.കെ. ജിജു ആദരിച്ചു. സംസ്ഥാന ട്രഷറര്‍ ടി.വി. കുര്യാക്കോസ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് ജോണ്‍ സി. ജേക്കബ്, പി.എം. സൈനുദ്ദീന്‍, ലൗലിന്‍ ഐസക്, സുമേഷ് കാഞ്ഞിരം, അരുണ്‍ ജോസ്, സജി തോമസ്, ജിബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ……………….
പ്ലസ് ടു ലാബ് അസിസ്റ്റന്‍സ് അസോസിയേഷന്‍  ജില്ലാ സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!