കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം തുടങ്ങി

മൂവാറ്റുപുഴകെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം തുടങ്ങി. ഇതോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ “പ്രതിരോധത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ ഡോ.റ്റി വി സുജ പ്രഭാഷണം നടത്തി.യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് ദിലീപ് കുമാർ കെ അധ്യക്ഷനായി.സെക്രട്ടറി എ ആർ രാജേഷ് സ്വാഗതം പറഞ്ഞു. അസോസിയേഷൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ്, വൈസ് പ്രസിഡന്റ്  എൽ ആർ ശ്രീകുമാർ , ദീപ കെ രാജൻ, വി ബാലചന്ദ്രൻ ,സജി പോൾ എന്നിവർ സംസാരിച്ചു.ഞായറാഴ്ച്ച രാവിലെ ഒമ്പതിന് പതാക ഉയർത്തൽ, 9.30 ന് പ്രതിനിധി സമ്മേളനം കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ മുൻകാല പ്രവർത്തകരെ ആദരിയ്ക്കും. സമ്മേളനം വൈകിട്ട് സമാപിയ്ക്കും. 
ചിത്രംകെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറാൾ  ഡോ.റ്റി വി സുജ സംസാരിക്കുന്നു

Leave a Reply

Back to top button
error: Content is protected !!