കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം

മൂവാറ്റുപുഴ:ജലവൈദ്യുത പദ്ധതികളായ പള്ളിവാസൽ – എക്സ്റ്റെൻഷൻ, തൊട്ടിയാർ, അപ്പർ കല്ലാർ ,ചെങ്കുളം -വോഗ് മെന്റേഷൻ എന്നിവയുടെ നിർമ്മാണ ജോലികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിയ്ക്കണമെന്ന് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ സെക്ഷൻ ഒന്ന് കേന്ദ്രമായി വൈദ്യുതി ഭവൻ നിർമ്മിയ്ക്കുകയെന്ന പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് ദിലീപ് കുമാർ കെ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബിനുത്തൻ സ്വാഗതം പറഞ്ഞു.
സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ മുൻകാല പ്രവർത്തകരെ ആദരിച്ചു. ഡിവിഷൻ സെക്രട്ടറി എ ആർ രാജേഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ് സംഘടനാ റിപ്പോർട്ടും ഡിവിഷൻ ട്രഷറർ സജി പോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ എൽ ആർ ശ്രീകുമാർ ,സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ദീപ കെ രാജൻ, കെ ആർ ബാലകൃഷ്ണൻ, വി ബാലചന്ദ്രൻ ,സി കെ സോമൻ, എം എ സഹീർ, സജി ജോർജ്ജ്, റോമിയോ പി ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിനു തങ്കൻ (പ്രസിഡന്റ്) എ ആർ രാജേഷ് (സെക്രട്ടറി) വിനീത് കുമാർ (ട്രഷറർ).
ചിത്രംകെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐറ്റിയു മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു