ഒരു മാസത്തിനിടെ നാല് വീടുകളില്‍ നിന്നായി 28 പവനോളം സ്വര്‍ണ്ണാഭരണങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.

കോതംമംഗലം : ഒരു മാസത്തിനിടെ നാല് വീടുകളില്‍ നിന്നായി 28 പവനോളം സ്വര്‍ണ്ണാഭരണങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. കൂടാതെ പലവീടുകളില്‍ കവര്‍ച്ചാ ശ്രമങ്ങളും നടന്നു. യാതൊരന്യോഷ്ണ പുരോഗതിയുമില്ലാതെ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്. രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ  വീടുകളിലായിരുന്നു ആദ്യം കവര്‍ച്ച നടന്നത്. കോതമംഗലം വെണ്ടുവഴിയില്‍ അടുത്തുള്ള രണ്ട് വീടുകളിലും പൈമറ്റത്തുള്ള മറ്റൊരു വീട്ടിലുമാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച നെല്ലിക്കുഴിയില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടന്നതാണ് ഒടുവിലത്തേത്. കോതമംഗലം വെണ്ടുവഴിയില്‍ കഴിഞ്ഞ 16ന് രാത്രിയാണ് രണ്ട് വീടുകള്‍ കുത്തിതുറന്ന് മോഷണം നടന്നത്. വെണ്ടുവഴിയില്‍ രണ്ട് വീടുകളിലും വീട്ടുകാര്‍ സ്ഥലത്തില്ലാത്ത അവസരം നോക്കിയാണ് മോഷ്ണം നടന്നത്. ഒമ്പതര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപത്തൊമ്പതിനായിരം രൂപയും അപഹരിക്കപ്പെട്ടു. വെണ്ടുവഴി കരോട്ടുപുത്തന്‍പുര സഫിയ, കരിപ്പിനാല്‍ പുത്തന്‍പുര ബഷീര്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ഏറെ അകലയല്ലാതെയാണ് രണ്ട് വീടുകളും.സഫിയയുടെ വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പതിനാലായിരം രൂപയും അപഹരിച്ചു. ഇവിടെ മുന്‍വശത്തെ വാതില്‍ പൊളിച്ചായിരുന്നു മോഷ്ടാവ് അകത്തുകടന്നത്. അലമാരയില്‍ സൂഷിച്ചിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്.  വിദേശത്തുള്ള ബഷീറിന്‍റെ  കുടുംബാംഗങ്ങള്‍ ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. വാതിലിന്‍റെ പൂട്ട് തകര്‍ത്തുതന്നെയാണ് ഇവിടെയും അകത്തുകയറിയത്. രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളും 1500 രൂപയുമായാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രണ്ടുവീട്ടിലും ആളില്ലെന്ന് അറിഞ്ഞുതന്നെയാണ് മോഷ്ടാക്കളെത്തിയതെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍. പോലിസും ഫോറന്‍സിക്കും പരിശോധന നടത്തിതിയിരുന്നു. സമീപത്തെ മറ്റൊരുവീട്ടിലും മോഷ്ടാവെത്തിയിരുന്നു. ജനല്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ആളുണ്ടെന്ന് മനസിലായതോടെ പിന്‍വാങ്ങുകയായിരുന്നു. മാതിരപ്പിള്ളിയില്‍ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു. മുന്‍വാതിലിന്‍റെ പൂട്ട് പൊളിക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് അയല്‍ വീടുകളിലേക്ക് ഫോണ്‍ ചെയ്യുന്നത് കേട്ടതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് പല്ലാരിമംഗലം വാളാച്ചിറയിലും ആളൊഴിഞ്ഞ വീട്ടില്‍ മോഷ്ണം നടന്നു. വാളാച്ചിറ കാഞ്ഞിരമുകളേല്‍ സജീറിന്‍റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. അലമാരയില്‍ സൂഷിച്ചിരുന്ന പതിനെട്ട് പവനോളമുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. ആശുപത്രിയിലുള്ള പിതാവിനൊപ്പമായിരുന്ന സജീറും കുടുംബവും. വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചനടന്നതായി മനസിലായത്. വീടിന്‍റെ അടുക്കളഭാഗത്തെ വാതില്‍വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടെ മുന്‍വശത്തെ വാതില്‍ പൂട്ടിയനിലയില്‍തന്നെയായിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി കെ. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പരിശോധന നടത്തിയിരുന്നു. ഈ സംഭവങ്ങളിലൊന്നും യാതൊരു അന്വേഷണ പുരോഗതിയുമില്ലാതെ പോലിസ് വലയുമ്പോഴാണ് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നെല്ലിക്കുഴിയില്‍ ഫര്‍ണിച്ചര്‍ വ്യാപാരി താഴത്തേടത്ത് ഡിക്സന്‍റെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഒരു അലമാര മാത്രമേ മോഷ്ടാവിന് പൊളിക്കാന്‍ കഴിഞ്ഞുള്ളു. ഇതില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ അപഹരിച്ചു. കിടപ്പുമുറിയില്‍ മോഷ്ടാവ് കടന്നപ്പോഴേക്കും വീട്ടുകാര്‍ അറിഞ്ഞതിനാല്‍ സ്വര്‍ണ്ണാഭരണങ്ങളും മറ്റും നഷ്ടപ്പെട്ടില്ല. ഡിക്സന്‍റെ വീട്ടില്‍ നടന്നതിന് സമാന രീതിയില്‍ അങ്കമാലിയിലും സമീപകാലത്ത് കവര്‍ച്ച നടന്നിട്ടുള്ളതായി പോലീസ് പറയുന്നു. സമാനതകളും മോഷണത്തിന്‍റെ രീതിയുമെല്ലാം പോലിസ് വിവരിക്കുമ്പഴും കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ സമീപകാലത്ത് കവര്‍ച്ചകള്‍ പെരുകുകയാണ്. ആളില്ലാത്ത വീടുകളായിരുന്നു ആദ്യം കവര്‍ച്ചാ സംഘം ലക്ഷ്യഷ്യമിട്ടിരുന്നതൈങ്കില്‍ ഇപ്പോള്‍ ഗതി മാറിയിരിക്കുകയാണ്. ഒരു കേസിലും പ്രതികളെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്നതില്‍ ജനങ്ങളും ആശങ്കയിലാണ്.

Leave a Reply

Back to top button
error: Content is protected !!