കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ജേതാക്കള്‍

മൂവാറ്റുപുഴ: നിര്‍മല കോളജില്‍ നടന്ന പ്രഫ. ജോര്‍ജ് പോള്‍ മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ജേതാക്കളായി. നിലവിലുള്ള എംജി യൂണിവേഴ്സിറ്റി ചാന്പ്യന്മാരായ കോതമംഗലം എംഎ കോളജിനെയാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സെന്റ് പീറ്റേഴ്സ് കീഴടക്കിയത് .
മികച്ച അറ്റാക്കറായി എംഎ കോളജിലെ ഇര്‍ഫാനും മികച്ച ഡിഫന്‍ഡറായി സെന്റ് പീറ്റേഴ്സ് കോളജിലെ അഖില്‍ രാജുവും മികച്ച ഭാവി വാഗ്ദാനമായി വിശാല്‍ കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്കുള്ള സമ്മാനദാനം കോളജ് ബര്‍സാര്‍ ഫാ. ജെസ്റ്റിന് കണ്ണാടന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.
സജി ജോസഫ്, കോളജ് കായികമേധാവി ഡോ. ജെ. സന്തോഷ്, പ്രഫ. എബിന് വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.