കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) പാര്‍ട്ടിയില്‍ പിളര്‍പ്പിലെന്ന് അനൂപ് ജേക്കബ്ബ് എം.എല്‍.എ.

കോതമംഗലം: കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) പാര്‍ട്ടിയില്‍ പിളര്‍പ്പിലെന്ന് അനൂപ് ജേക്കബ്ബ് എം.എല്‍.എ. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ലെന്നും, ചില വ്യക്തികള്‍ പുറത്തുപോയതുകൊണ്ട് പാർട്ടിക്ക് കൂടുതല്‍ ഉണര്‍വ് വന്നിരിക്കുകയാണെന്നും, വിട്ടുപോയവര്‍ കാരണം വ്യക്തമാക്കണമെന്ന് അനൂപ് ജേക്കബ്ബ് ആവശ്യപ്പെട്ടു. കോതമംഗലത്ത് കെ.ടി.യു.സി. നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്ബ് എം.എല്‍.എ.കെ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൗങ്ങംപിള്ളി അധ്യക്ഷത വഹിച്ചു. കെ.ജി. പുരുഷോത്തമന്‍, ഇ.എം. മൈക്കിള്‍, രാജു പാണാനിക്കല്‍, മാത്യു ജോസഫ്, ആന്റണി പാലക്കുഴി, ജെയിംസ് വെട്ടിക്കുഴ, പി.വി. അവറാച്ചന്‍, ബീന ബെന്നി, എം.പി. ബേബി, ബിനോയി സി. പുല്ലന്‍, പ്രൊഫ. എ.പി. എല്‍ദോസ്, പ്രൊഫ. ലിസമ്മ ജെയിംസ്, ജാന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!