കല്ലൂര്‍ക്കാട് ക്ഷീരഗ്രാമം പദ്ധതി അപേക്ഷ ക്ഷണിച്ചു.

മൂവാറ്റുപുഴ: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ബ്ലോക്കിലെ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. കല്ലൂര്‍ക്കാട് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷകര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പശു യൂണിറ്റ്, ഒന്ന്, രണ്ട് കിടാരി യൂണിറ്റ്, കറവയന്ത്രം, നിലവിലുള്ള ഡയറി യൂണിറ്റുകള്‍ക്കുള്ള ആവശ്യാധിഷ്ഠിത ധനസഹായം എന്നിവയ്ക്കാണ് അപേക്ഷിക്കേണ്ടത്. പദ്ധതി പ്രകാരം ഉരുക്കളെ സംസ്ഥാനത്തിന് പുറത്ത് നിന്നുമാണ് വാങ്ങേണ്ടത്. താല്‍പര്യമുള്ള കര്‍ഷകര്‍ കല്ലൂര്‍ക്കാട് പഞ്ചായത്തിലുള്ള കല്ലൂര്‍ക്കാട്, നാഗപ്പുഴ, പേരമംഗലം, ക്ഷീര സഹകരണ സംഘങ്ങളിലോ, മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസിലോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഈമാസം ഏഴിനകം സമര്‍പ്പിക്കണമെന്ന് മൂവാറ്റുപുഴ ക്ഷീര വികസന ഓഫീസര്‍ അറിയിച്ചു.