കാക്കൂരിന് ആവേശമായി ബൈക്ക് മഡ് റേസ്

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷികമേളയുടെ ഭാഗമായി നടന്ന മഡ് റേസ് മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എൻ.സുഗതൻ ഉദ്ഘാടനംചെയ്യ്തു. മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് മുൻ എംഎൽഎ എം.ജെ.ജേക്കബ് നിർവ്വഹിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാൻ ഒ.എൻ.വിജയൻ അധ്യക്ഷത വഹിച്ചു.
ഫോറിൻ ഓപ്പൺ മോട്ടോ വൺ & ടൂ , ഇന്ത്യൻ ഓപ്പൺ മോട്ടോ വൺ & ടൂ, അമേച്വർ ക്ലാസ് മോട്ടോ വൺ & ടൂ, ബുള്ളറ്റ് ക്ലാസ് ഇനങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.ഇന്ത്യൻ ഓപ്പൺ മോട്ടോ വൺ വിഭാഗത്തിൽ അരുൺ, അനൂപ് എൻ എൻ അമൽ വർഗീസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഫോറിൻ ഓപ്പൺ മോട്ടോ വൺ ഫോറിൻ ഓപ്പൺ മോട്ടോ ടൂ എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലും സായ് ജിത്ത് , അമൽ വർഗീസ് , സിനൻ ഫ്രാൻസിസ് എന്നിവർ വിജയികളായി.ഇന്ത്യൻ ഓപ്പൺ മോട്ടോ ടൂ വിഭാഗത്തിൽ അനൂപ് എൻ എൻ , അമൽ വർഗീസ്, ജഗദീഷ് എന്നിവരും അമേച്വർ ക്ലാസ് മോട്ടോ വൺ വിഭാഗത്തിൽ മണികണ്ഠൻ, എൽദോസ്. പി, എം ഉദയകുമാർ എന്നിവരും ജേതാക്കളായി.അമേച്വർ ക്ലാസ് മോട്ടോർ ടൂ വിഭാഗത്തിൽ കൃഷ്ണദേവ്, നിത്യൻ എൽ, എൽദോസ് .പി എന്നിവർ വിജയിച്ചു. റീ ഓപ്പൺ മോട്ടോ വൺ ഇനത്തിൽ അക്ബർ, സിനൻ ഫ്രാൻസിസ്, ഷാൻ ജോയി എന്നിവരും റീ ഓപ്പൺ മോട്ടോ ടൂ വിഭാഗത്തിൽ മുഹമ്മദ് സഹീർ, അക്ബർ , സിനൻ ഫ്രാൻസിസ് എന്നിവർ വിജയികളായി.
ഫോട്ടോ : കാക്കൂർ കാളവയൽ കാർഷികമേളയുടെ ഭാഗമായി നടന്ന മഡ് റേസ്.