കാക്കൂർ കാളവയൽ കാർഷിക മേളയുടെ ഭാഗമായി കാർഷിക സെമിനാർ നടത്തി

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷിക മേളയുടെ ഭാഗമായി നടന്ന കാർഷിക സെമിനാറിന്റെ ഉദ്ഘാടനം പിറവം എഡിഎ ഫിലിപ്പ് വർഗീസ്, എം പി ഐ ഡയറക്ടർ ഷാജു ജേക്കബ്, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ, അനിൽ ചെറിയാൻ എന്നിവർ ചേർന്ന്  ചെടി നനച്ച് കൊണ്ട് നിർവ്വഹിച്ചു. കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു.

എംപിഐ ഡയറക്ടർ ഷാജു ജേക്കബ് കർഷകരെ ആദരിച്ചു. തുടർന്ന് പിറവം എഡിഎ ഫിലിപ്പ് വർഗീസ് കർഷക തൊഴിലാളികളെ ആദരിച്ചു.കാർഷിക സെമിനാർ കൺവീനർ എം.എം.ജോർജ്, വി.ആർ. രാധാകൃഷ്ണൻ, എ.നാരായണൻ, കെ. സി.തോമസ്, ജേക്കബ് ജോൺ, കൃഷി ഓഫീസർ സീനു ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആട് വളർത്തൽ എന്ന വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വീണ മേരി എബ്രാഹാമും, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനവും വിപണന സാധ്യതകളും എന്ന വിഷയത്തിൽ  വേങ്ങൂർ കൃഷി ഓഫീസർ ഡോ.ഫിലിപ്പ്.ജി.കാനാട്ടും സെമിനാറുകൾ നയിച്ചു.
ഫോട്ടോ : കാക്കൂർ കാളവയൽ കാർഷിക മേളയുടെ ഭാഗമായി നടന്ന കാർഷിക സെമിനാറിന്റെ ഉദ്ഘാടനം പിറവം എഡിഎ ഫിലിപ്പ് വർഗീസ്, എം പി ഐ ഡയറക്ടർ ഷാജു ജേക്കബ്, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ, അനിൽ ചെറിയാൻ എന്നിവർ ചേർന്ന്  ചെടി നനച്ച് നിർവ്വഹിക്കുന്നു. 

Leave a Reply

Back to top button
error: Content is protected !!