നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു.വിദേശത്തുനിന്നെത്തിയ ഏഴ് പേരെ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തു.

മുവാറ്റുപുഴ : ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ വിദേശത്തുനിന്നെത്തിയവര്‍ നിരീക്ഷണത്തില്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി ഏഴു പേരെയാണ് ഇവിടെ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തത്. ഇവരില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. ജനറല്‍ ആശുപത്രികളില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം എന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിച്ചത്.ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ സ്രവങ്ങൾ പരിശോധനക്കയച്ചു.ഐസൊലേഷൻ വാർഡ് തുറന്ന പശ്ചാത്തലത്തിൽ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
