പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​നവിനും ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നുമെതി​രേ എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ ബ​ഹു​ജ​ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രേ​യും ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേയും എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് ബ​ഹു​ജ​ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ക​ച്ചേ​രി​ത്താ​ഴ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച്‌ ന​ഗ​രം ചു​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ധ​ര്‍​ണ എ​ല്‍​ദോ ഏ​ബ്രാ​ഹാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍. അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​ആ​ര്‍. പ്ര​ഭാ​ക​ര​ന്‍, ടി.​എം.ഹാ​രീ​സ്, എം.​എ. സ​ഹീ​ര്‍, കെ.​എ​ന്‍. ജ​യ​പ്ര​കാ​ശ്, ജോ​ളി ജോ​ര്‍​ജ് നെ​ടു​ങ്ക​ല്ലേ​ല്‍, സോ​ജ​ന്‍ പി​ട്ടാ​പ്പി​ളി​ല്‍, ഇ.​ഐ. മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൂ​ത്താ​ട്ടു​കു​ളം: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച ജ​ന​ദ്രോ​ഹ ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​ഐ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ത്താ​ട്ടു​കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ര്‍​ച്ച്‌ ന​ട​ത്തി.
കാ​ര്‍​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ശ​ക്ത​മാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ക, ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​ല്പ​ന അ​വ​സാ​നി​പ്പി​ക്കു​ക, കേ​ര​ള​ത്തോ​ട് കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ബ​ഹു​ജ​ന മാ​ര്‍​ച്ച്‌ സി​പി​ഐ ജി​ല്ലാ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​ന്‍. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ നി​യോ​ജ​ക​മ​ണ്ഡ​ലം നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം എ.​എ​സ്. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​എ​ന്‍. സ​ദാ​മ​ണി, മു​ണ്ട​ക്ക​യം സ​ദാ​ശി​വ​ന്‍, എ.​കെ. ദേ​വ​ദാ​സ്, അം​ബി​ക രാ​ജേ​ന്ദ്ര​ന്‍, ജൂ​ലി സാ​ബു, കെ.​പി. ഷാ​ജ​ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Back to top button
error: Content is protected !!