പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം എൽദോ എബ്രഹാം എംഎൽഎ നിർവഹിച്ചു.

കൂത്താട്ടുകുളം : കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന പാലക്കുഴ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം എൽദോ എബ്രഹാം എംഎൽഎ നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. എംപിഐ ഡയറക്ടർ ഷാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആലീസ് ഷാജു, കെ.എ. ജയ, കെ.എൻ.രമ, ഉഷ ശ്രീകുമാർ, എൻ.കെ.ഗോപി, ശോഭന മോഹനൻ, നിബു ജോർജ്, എൻ.കെ.ജോസ്, കെ.എ.തോമസ്, കെ.എം.ജോർജ്, ഡോ.ജി ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ടിൽനിന്നും 25ലക്ഷം രൂപയും നാഷണൽ ഹെൽത്ത് മിഷന്റെ 15ലക്ഷം രൂപയും ബിപിസിഎൽ നൽകുന്ന 12 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 

ഫോട്ടോ : പാലക്കുഴ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം എൽദോ എബ്രഹാം എംഎൽഎ നിർവഹിക്കുന്നു.

Leave a Reply

Back to top button
error: Content is protected !!