എട്ട് മാസമുള്ള കുഞ്ഞിന്റെ കാൽ കുട്ടികളുടെ പാർക്കിലെ കസേരയിൽ കുടുങ്ങി.അഗ്നിശമന സേന എത്തി രക്ഷപെടുത്തി .

മുവാറ്റുപുഴ:എട്ട് മാസമുള്ള കുഞ്ഞിന്റെ കാൽ കുട്ടികളുടെ പാർക്കിലെ കസേരയിൽ കുടുങ്ങി. അഗ്നിശമന സേന എത്തി രക്ഷപെടുത്തി .മുവാറ്റുപുഴ ലതാ പാർക്കിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം .രണ്ടാർ സ്വദേശികളുടെ മകളായ ഫാത്തിമ സുൽത്താനയുടെ കാലാണ്കസേരയിൽ കുടുങ്ങിയത്.പാർക്കിലെ കസേരയിൽ മാതാവ് കുട്ടിയെ നിർത്തിയപ്പോൾ ഇരുകാലുകളും കസേരയുടെ വിടവിൽ കുടുങ്ങുകയായിരുന്നു.കാൽ പുറത്തെടുക്കാൻ അമ്മയും കൂടെയുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല .ആളുകൾ കൂടിയതോടെ കുട്ടി ഭയന്ന് നിലവിളിച്ചു.ഉടനെ അഗ്നിശമന സെനങ്ങങ്ങൾ എത്തി ഹൈഡ്രോളിക് സ്പ്രെഡ്ർ ഉപയോഗിച്ച് കസേരയുടെ വെൽഡിങ് ഇളക്കിയാണ് കുട്ടിയുടെ കാൽ പുറത്തെടുത്തത്.കാലിന് നിസ്സാര പരിക്കേറ്റു.