ചരമം
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പല്ലാരിമംഗലം: വളർത്തുനായയിൽ നിന്നും പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലാരിമംഗലം പൈമറ്റം പുത്തൻപുരക്കൽ പരേതനായ നീലൻ കുഞ്ഞിന്റെ മകൻ അജിത് (34) ആണ് കോട്ടയം മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സസയിൽ കഴിയവെ മരിച്ചത്. സംസ്കാരം നടത്തി.അജിത്തിന്റെ വളർത്തുനായ്ക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റിരുന്നു. വളർത്തുനായ ദിവസങ്ങൾക്ക് മുമ്പ് ചത്തു. അസ്വസ്ത അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് പേവിഷബാധയേറ്റതായി അറിയുന്നത്. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ ആതിര, മകൻ മൂന്നുവയസുള്ള ദേവാനന്ദ്.