ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കി; പുന്നേക്കാട് പെരിയാർവാലി കയ്യേറി നിർമ്മിച്ച ബണ്ട് റോഡ് പൊളിച്ച് നീക്കി.

കോതമംഗലം: പുന്നേക്കാട് പെരിയാര്‍വാലിയുടെ ക്യാച്ച്‌മെന്റ് ഏരിയയിലൂടെ വനംഭൂമിയെ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരുന്ന അനധിക്യത ബണ്ട് റോഡ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന്
പൊളിച്ച് നീക്കി..മൂന്നടി വീതിയില്‍ നടപ്പുവഴി നിലനിറുത്തിയിട്ടുണ്ട്.വാഹനഗതാഗതത്തിന് സാധ്യമാകുന്നവിധം ബണ്ട് മണ്ണിട്ട് പൊക്കി
വഴിക്ക് വീതികൂട്ടിയത് അനധികൃതമാണെന്ന പത്രവാർത്തകളും, ഇതേ തുടർന്നുണ്ടായവനംവകുപ്പിന്റെ റിപ്പോര്‍ട്ടുമാണ് നടപടിക്ക് ആധാരം.പെരിയാര്‍വാലി കയ്യേറി നിർമ്മിച്ച ബണ്ട് റോഡ്പെ്ാളിക്കുന്നതില്‍ കാലതാമസ്സം വരുത്തിയതിനേ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ചൊവ്വാഴ്ച സ്ഥലത്ത് നേരിട്ടെത്തി ബണ്ട് റോഡ് ഇന്നലെ വൈകുന്നേരത്തിനുള്ളിൽ പൂർണ്ണമായി പൊളിച്ച് നീക്കാൻശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയത്.വന്‍ പോലിസ് സന്നാഹത്തിന്റെ സംരക്ഷണത്തോടെ ഇന്നലെ രാവിലെബണ്ട് പൊളിക്കല്‍ തുടങ്ങിയതോടെ നാട്ടുകാര്‍ രോഷാകുലരായി. പത്ത് അടി വീതിയില്‍ ബണ്ട് നിലനിറുത്തണമെന്നായിരുന്നു നാട്ടുകാരുടെആവശ്യം.നടപ്പുവഴി മാത്രമെ അനുവദിക്കു എന്ന് അധികൃതരും നിലപാടെടുത്തു.മണ്ണ് മാന്തി യന്ത്രത്തിന് മുമ്പില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ തടസ്സംനിന്നു.പ്രതിഷേധക്കാരെ പോലിസ് ബലപ്രയോഗത്തിലൂടെ നീക്കി. പഞ്ചായത്ത് അംഗങ്ങളായ ബിജു.പി.നായര്‍,സാബു വര്‍ഗീസ്,സിനി യാക്കോബ്, ഡിവൈഎഫ്‌ഐ നേതവ് ജെയ്‌സണ്‍ ബേബി എന്നിവരെ പോലിസ് വലിച്ചിഴച്ചാണ് നീക്കിയത്.സ്ത്രീകളെ നീക്കം ചെയ്യാൻ വനിതാപോലിസുണ്ടായിരുന്നു.ഇതിനിടയില്‍ ജലവിഭവവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബണ്ട് പൊളിക്കല്‍ നിറുത്തിവക്കാന്‍ പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ സ്ഥിതി ഇടയ്ക്കൊന്ന്ശാന്തമായി.എന്നാല്‍ ബണ്ട് പൊളിക്കല്‍ തുടരണമെന്ന് കളക്ടര്‍ തഹസീല്‍ദാരോട് വീണ്ടും നിര്‍ദേശിച്ചു.ഇതിന്റെ പേരില്‍ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ശക്തമായ വാദപ്രതിവാദമാണുണ്ടായത്.ബണ്ട് പൊളിക്കല്‍ പുനരാരംഭിച്ചതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി.കളക്ടറുടെ നിര്‍ദേശം നടപ്പാക്കാതെ മാര്‍ഗ്ഗമില്ലെന്ന് തഹസീല്‍ദാരും വ്യക്തമാക്കി. പ്രതിഷേധക്കാരെ പോലിസ് തടഞ്ഞുനിറുത്തി.തുടര്‍ന്നാണ് ബണ്ട് പൊളിക്കല്‍ പൂര്‍ത്തീകരിച്ചത്.സ്ഥലം എം.എല്‍.എ.യുടെ ആവശ്യത്തേതുടര്‍ന്ന് ജലവിഭവവകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇന്നലെഇടപെട്ടിരുന്നതായായും പറയുന്നു..ബണ്ട് പൊളിക്കരുതെന്ന ആവശ്യത്തിന് വഴങ്ങാന്‍ കളക്ടര്‍ തയ്യാറായില്ല.തടാകത്തിന് കുറുകെ പത്ത് അടി വീതിയില്‍ വഴിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ വാദിച്ചിരുന്നത്.തടാകത്തിന് മറുകരയില്‍ മൂന്ന് വീടുകളും പത്തോളം പേരുടെകൃഷി സ്ഥലവുമാണുള്ളത്.ഇവിടേക്ക് വാഹനസൗകര്യമില്ലെന്ന വാദവും വനംവകുപ്പും കളക്ടറും പരിഗണിച്ചില്ല. മൂന്നടി വീതിയിൽ നടപ്പ് വഴി നിലനിർത്തി ബാക്കി ഭാഗം പൂർണ്ണമായും പൊളിച്ച് നീക്കം ചെയ്തു.
