കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം,വടകോട്,മാട്ടുപാറ, മടക്കത്താനം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് കോൺഗ്രസ്‌ കമ്മറ്റി ധർണ്ണ നടത്തിയത്.

ധർണ്ണ സമരം ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.ദളിത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.കെ.അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് വി.എം.സൈനുദ്ദീൻ, യൂത്ത്കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജിന്റോ ടോമി, കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിമാരായ ജോൺസൺ തോമസ്,സി.എ.ബാബു, ജിമ്മി തോമസ്, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിന്ദു ഗോപി, പഞ്ചായത്തംഗങ്ങളായ സിന്ധു മണി, ജെസ്സി ജെയിംസ്, മിനി ജോസ്, കോൺഗ്രസ്സ് ഭാരവാഹികളായ ജെയ്‌മി കൊച്ചുകുടി,ജോസ് കൊട്ടുപ്പിള്ളിൽ, റോബി തടത്തിൽ, രതീഷ് മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പുകൾ പൊട്ടി ജലവിതരണം തടസപ്പെട്ടത് അറ്റകുറ്റപണികൾ നടത്തി പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാവുന്നില്ലെന്ന് മഞ്ഞളളൂർ മണ്ഡലം കമ്മറ്റി ആരോപിച്ചു. പലയിടത്തും കൃത്യമായി പമ്പിങ് നടത്തുന്നില്ലെന്നും, പിരളിമറ്റം പമ്പിങ് സ്റ്റേഷനിലേക്ക് ട്രാൻസ്‌ഫോർമർ വാങ്ങുന്നതിന് മഞ്ഞള്ളൂർ പഞ്ചായത്ത് കമ്മിറ്റി കൊടുത്ത പത്തു ലക്ഷം രൂപ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഫോട്ടോ:
കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജല അതോറിറ്റി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഡികെടിഎഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!