മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണം വേഗത്തിലാക്കണം; ജോയിന്റ് കൗണ്‍സില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നഗരവികസനവും മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണവും വേഗത്തിലാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.അശോക് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അരുണ്‍ പരുത്തപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍.ബാലന്‍ ഉണ്ണിത്താന്‍, ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സ്, ട്രഷറര്‍ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, വനിത സംസ്ഥാന കമ്മിറ്റി അംഗം സന്ധ്യ രാജി, മേഖല സെക്രട്ടറി എം.എസ്.അനൂപ് കുമാര്‍, മേഖല ട്രഷറര്‍ സതീഷ് സത്യന്‍, മേഖല വൈസ്പ്രസിഡന്റ് ബി.എന്‍.രാജീവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അരുണ്‍ പരുത്തപ്പാറ(പ്രസിഡന്റ്) സന്ധ്യാരാജി, ബേസില്‍ വര്‍ഗീസ്(വൈസ്പ്രസിഡന്റ്) എം.എസ്.അനൂപ് കുമാര്‍(സെക്രട്ടറി) ബിജോ ആന്റണി, പി.ടി.ഗിരിജാമോള്‍(ജോ. സെക്രട്ടറി) സതീഷ് സത്യന്‍(ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രം-ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.അശോക് ഉദ്ഘാടനം ചെയ്യുന്നു….