ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ യാത്രയയപ്പ് നൽകി –

മൂവാറ്റുപുഴ – മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി മേ ഖ ല ക ളിൽ നിന്നും വിരമിച്ച പതിമൂന്ന് ജീവനക്കാർക്ക് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം യൂണിയന്റെ ജില്ലാ പ്രസിഡന്റ് പി.എസ് പീതാംബരൻ ഉൽഘാടനം ചെയ്തു.യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് പി.കെ.രാജു അധ്യക്ഷത വഹിച്ചു.ബി.എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസി.സെക്രട്ടറി കെ.മോഹനൻ, വി.എം പൗലോസ്, എം.പി.ഉണ്ണികൃഷ്ണൻ (എ.ഐ ബി.ഡി.പി.എ) ,തുടങ്ങിയവർ പ്രസംഗിച്ചു.എം.എസ് മനോഹരൻ ,മായ കൃഷ്ണൻ ,എ .ഡി ചന്ദ്രമോഹനൻ, വി.വി.തമ്പി ,കെ.എം.രാജ് മോഹൻ, എം.സി.ബേബി, എൻ.പി.ബക്കർ ,വി.ഡി.മനോജ് ,എൻ.വി.ജോർജ് ,സി.പി.സുധാകരൻ ,ജോസ് എം വരിക്കാശ്ശേരി, സണ്ണി ജോസ്ഥ് എന്നിവർക്കാണ് യൂണിയൻ യാത്രയയപ്പ് നൽകിയത്.യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ സ്വാഗതവും എം.എ ശ്രീധരൻ നന്ദിയും പറഞ്ഞു.