അപകടം
കോതമംഗലത്ത് വൈദികർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മുവാറ്റുപുഴ സ്വദേശിയായ യുവ വൈദീകൻ മരിച്ചു.

കോതമംഗലം:-കോതമംഗലത്ത് വൈദികർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് യുവ വൈദീകൻ മരിച്ചു.കോതമംഗലം രൂപതാ വൈദീകൻ മുവാറ്റുപുഴ രണ്ടാർകര സ്വദേശി അമൽ(ജോൺ) പടിഞ്ഞാട്ടുവയലിൽ (രണ്ടാർ ഇടവക)- ണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെ ആവോലിച്ചാൽ ജീവ കുടിവെള്ള ഫാക്ടറിയിലെത്തിയ മൂന്ന് വൈദീകർ ,ഫാക്ടറിയുടെ മുന്നിലെ കടവിൽ വഞ്ചി തുഴഞ്ഞുനടക്കുമ്പോൾ മറിയുകയായിരുന്നു..വഞ്ചിയിൽ കൂടെയുണ്ടായിരുന്ന ജീവ മിനറൽ വാട്ടർ മാനേജർ ഫാ.ജെയിംസ് ചുരത്തൊട്ടിയെയും ,മറ്റൊരു വൈദീകനെയും ,കടവിൽ കുളിച്ചുകൊണ്ടിരുന്നവർ രക്ഷപെടുത്തി. മൃതദേഹം കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ.തമിഴ്നാട് ട്രിച്ചി സെൻറ് ജോസഫ് കോളേജിലെ എംഫിൽ വിദ്യാർത്ഥിയായിരുന്നു വൈദീകൻ.സംസ്കാരം പിന്നീട്….