പേരമംഗലം വെട്ടിയാങ്കൽ പാടശേഖരത്തിലെ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി

വാഴക്കുളം: തരിശ് കിടന്ന പേരമംഗലം വെട്ടിയാങ്കൽ പാടശേഖരത്തിലെ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.ആയവന കൃഷിഭവന്റെയും പഞ്ചായത്തിൻ്റേയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്. കൊയ്ത്തുത്സവത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് റെബി ജോസ്  നിർവഹിച്ചു.വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്  അദ്ധ്യക്ഷത വഹിച്ചു.ബേബി കുര്യൻ, എം.എം അലിയാർ, സാബു വള്ളോം കുന്നേൽ, ഗ്രേസി സണ്ണി,റാണി റെജി പഞ്ചായത്തു സെക്രട്ടറി പി.എൻ ജയരാജ്,കൃഷി ഓഫീസർ ബോസ് മത്തായി, സിഡിഎസ് ചെയർപേഴ്സൺ മോളി തോമസ്, ഇക്കോ ഷോപ്പ് പ്രസിഡൻറ് സജീവ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ:ആയവന പഞ്ചായത്തിലെ തരിശ് നെൽ കൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് നിർവഹിക്കുന്നു.

Leave a Reply

Back to top button
error: Content is protected !!