ആങ്കണവാടിയിലേയ്ക്ക് സൗജന്യമായി ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ : ആങ്കണവാടിയിലേയ്ക്ക് സൗജന്യമായി ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു. മുളവൂരില്‍ പ്രവര്‍ത്തിക്കുന്ന അന്‍വാര്‍ സാധു സംരക്ഷണ സമിതിയുടെയും ഉതുപ്പാന്‍സ് ഓയില്‍ മില്ലിന്‍റെയും സഹകരണത്തോടെ മുളവൂര്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 61-ാം നമ്പര്‍ അങ്കണവാടിയിലേയ്ക്കാണ് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തത്. അന്‍വാര്‍ സാധു സംരക്ഷണ സമിതി പ്രസിഡന്‍റ് വി.എച്ച്. റഷീദിന്‍റെ അധ്യക്ഷതയില്‍ പഞ്ചായത്തംഗം എ.ജി. മനോജ് ആങ്കണവാടി പ്രവര്‍ത്തക അജിതയ്ക്ക് ഗൃഹോപകരണങ്ങള്‍ കൈമാറി.
ഫോട്ടോ …………..
മുളവൂര്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലേയ്ക്കുള്ള ഗൃഹോപകരണങ്ങള്‍ പഞ്ചായത്തംഗം എ.ജി. മനോജ് ആങ്കണവാടി പ്രവര്‍ത്തക അജിതയ്ക്ക് കൈമാറുന്നു.