മൂവാറ്റുപുഴയിൽ ഏഴ് റോഡുകളുടെ നവീകരണത്തിന് 43.10 ലക്ഷം രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകളുടെ നവീകരണത്തിന് 2019-20 ലെ വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ വകുപ്പില്‍ നിന്നും 43.10-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍ ലക്ഷം വീട് കോളനി റോഡിന് അഞ്ച് ലക്ഷം രൂപയും മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കാര്‍മ്മല്‍ മോണോട്രീ-തെക്കുംമല റോഡിന് എട്ട് ലക്ഷം രൂപയും ആയവന ഗ്രാമപഞ്ചായത്തിലെ കാലാമ്പൂര്‍ പാലം -പുല്ലാന്തിക്കുഴി റോഡിന് 4.10 ലക്ഷം രൂപയും ആയവന-കൊളപ്പാറ റോഡിന് ആറ് ലക്ഷം രൂപയും മൂവാറ്റുപുഴ നഗരസഭയിലെ കരയപ്പുറം റോഡിന് അഞ്ച് ലക്ഷം രൂപയും പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍ ഒന്നാം മൈല്‍-കാരമോളേല്‍ റോഡിന് ഒമ്പത് ലക്ഷം രൂപയും വാളകം ഗ്രാമപഞ്ചായത്തിലെ വാളകം ആയ്യുര്‍വ്വേദ ആശുപത്രി റോഡിന് ആറ് ലക്ഷം രൂപയും അടക്കം 43.10-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ വെള്ളപൊക്കത്തെ തുടര്‍ന്ന് കതര്‍ന്ന 12 റോഡുകളുടെ നവീകരണത്തിന് ദുരന്തനിവാരണ വകുപ്പില്‍ നിന്നും ഒരു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ 43.10-ലക്ഷം രൂപയും ദുരന്തനിവാരണ വകുപ്പില്‍ നിന്നും അനുവദിച്ചിതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഇത് കൂടാതെ നിയോജക മണ്ഡലത്തിലെ കാലവര്‍ഷത്തില്‍ തകര്‍ന്ന 19-റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.25-കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.