മുളവൂർ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 87-മത് ശിലാസ്ഥാപന പെരുന്നാളിനും സുവിശേഷയോഗത്തിനും തുടക്കമായി.

മൂവാറ്റുപുഴ : മുളവൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 87-മത് ശിലാസ്ഥാപന പെരുന്നാളിനും സുവിശേഷയോഗത്തിനും തുടക്കമായി. പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍പുത്തന്‍പുര കൊടി ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഗാനശുശ്രൂഷ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. വചനശുശ്രൂഷയ്ക്ക് ഫാ. പ്രിന്‍സ് മണ്ണത്തൂര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകുന്നേരം 7.30ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് ഫാ. ഷോബിന്‍ പോള്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കും. 31ന് വൈകുന്നേരം 7.30ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ നേതൃത്വം നല്‍കും. ഒന്നിന് വൈകുന്നേരം 7.30ന് തെക്കേചാപ്പലിലേയ്ക്ക് പ്രദക്ഷിണം നടക്കും. രണ്ടിന് രാവിലെ 8.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി ഭദ്രാസനം മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പീലക്സിനോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് പടിഞ്ഞാറെ കുരിശിലേയ്ക്ക് പ്രദക്ഷിണം.