ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചന്ദനക്കുടത്തിന് കൊടികയറി.


മൂവാറ്റുപുഴ:  മതസൗഹാര്‍ദ്ദത്തിന്റെയും മാനവഐക്യത്തിന്റെയും മഹിതമായ സന്ദേശം ഉയര്‍ത്തികൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചന്ദനക്കുട മഹാമഹത്തിന് കൊടികയറി. ഇന്നലെ രാവിലെ വാരിക്കാട്ട് ജംഗ്ഷന്‍ മസ്ജിദുല്‍ ഹുദാ പള്ളി പരിസരത്ത് നിന്നും ഗജവീരന്‍ മാരുടെ അകമ്പടിയോടും ചെണ്ടയുടെ താളമേളത്തോടെ ആരംഭിച്ച ചന്ദനക്കുട ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. മുളവൂര്‍ മഖാമില്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഇന്ററിം മുതവല്ലി കെ,എ.മുഹമ്മദ് ആസിഫ് കൊടി ഉയര്‍ത്തി. തുടര്‍ന്ന് നടന്ന അന്നദാനത്തിന്റെ ഉദ്ഘാടനം വഖഫ് ബോര്‍ഡ് അട്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫീസര്‍ ടി.എ.സുലൈമാന്‍ ഹസ്സന്‍ അഷറഫി ഫാളില്‍ ബാഖവിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വഖഫ് ബോര്ഡ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.എം.ഷംസുദ്ദീന്‍ സംസാരിച്ചു. ഇന്ന് രാവിലെ 6ന് മൗലീദ് പാരായണവും വൈകിട്ട് 8.30ന് നടക്കുന്ന വലിയുള്ളാഹി അനുസ്മരണ പ്രഭാഷണം സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും.
ചിത്രം- മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചന്ദനക്കുട മഹാമഹത്തോടനുബന്ധിച്ച്  ഇന്ററിം മുതവല്ലി കെ.എ.മുഹമ്മദ് ആസിഫ് കൊടി ഉയര്‍ത്തുന്നു….

Leave a Reply

Back to top button
error: Content is protected !!