പിറവത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്.

പിറവം: പിറവത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. പിറവം ബി.പി.സി കോളേജിൽ ബി.എസ്.സി ഇലക്ട്രോണിക് ഒന്നാം വർഷ വിദ്യാർത്ഥി ചോറ്റാനിക്കര ഏരുവേലിതുടിയൻ വീട്ടിൽ റെജിയുടെ മകന്‍ റെമിൻ (22)-ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പിറവം – ഇടയാർ റോഡിൽ സെന്റ.ജോസഫ് ഹൈ സ്കൂളിന് സമീപം (വേള ഇറക്കത്തിൽ) വളവിലായിരുന്നു അപകടം. പിറവത്ത് നിന്നും പാലച്ചുവട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾ, സഞ്ചരിച്ചിരുന്ന ബൈക്ക് നീയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥികൾ റോഡിലേക്ക് വീഴുകയായിരുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ സമീപത്തെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും റെമിന് മരണം സംഭവിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.
മാതാവ് സിമി, സഹോദരൻ വെട്ടിക്കൽ സെന്റ്.എഫ്രം സ്കൂൾ വിദ്യാർഥി റോഷൻ. പരിക്കേറ്റ വിദ്യാർത്ഥികളായ പി.എസ്.അനീഷ് കുമാർ, അശ്വവിൻ എസ്.അനിൽ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.