സംസ്ഥാന ബജറ്റ് കവര്‍ചിത്രമൊരുക്കി മൂവാറ്റുപുഴയുടെ അഭിമാനമായി മാറിയ ടോം വട്ടക്കുഴിയ്ക്ക് അഭിനന്ദനപ്രവാഹം………

മൂവാറ്റുപുഴ: സംസ്ഥാന ബജറ്റ് ബുക്കിന്റ കവര്‍ ചിത്രമായ’ഗാന്ധിജിയുടെ മരണം’വരച്ച ടോം വട്ടക്കുഴി മൂവാറ്റുപുഴയുട അഭിമാനമായിമായി. ചിത്രകാരനായ കല്ലൂര്‍ക്കാട് വാഴാഞ്ചിറ ടോം വട്ടക്കുഴിയാണ് ചിത്രം തയാറാക്കിയത്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്കെതിരെ രാജ്യത്തുനീളം കടന്നാക്രമണമുണ്ടായ സാഹചര്യത്തിലും, രാഷ്ട്രപിതാവിന്റെ മരണം എങ്ങനെയായിരുന്നു എന്ന ഓര്‍മപ്പെടുത്തല്‍ വളരെയധികം ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് ‘ഡെത്ത് ഓഫ് ഗാന്ധി’ എന്നപേരില്‍ ഒരു പെയിന്റിങ്ങിനു മുതിര്‍ന്നതെന്ന് ടോം പറയുന്നു. കേരളസര്‍ക്കാര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വവാര്‍ഷിക ഓര്‍മപുസ്തകത്തിന്റെ കവര്‍ ചിത്രമായും ഈ പെയിന്റിങ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ചിത്രം സമൂഹമാധ്യമത്തില്‍ ടോം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായതോടെ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ രാഹുല്‍ ഗാന്ധിയും സി.പി.ഐ നേതാവ് കനയ്യകുമാറും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ചിത്രം ദേശീയതലത്തിലും ശ്രദ്ധനേടി. ഒരുപാട് തയാറെടുപ്പിനുശേഷമാണ് ചരിത്ര വിഭാഗത്തിലുള്ള ചിത്രം പൂര്‍ത്തിയാക്കിയത്. മാസങ്ങള്‍ നീണ്ട പഠനം നടത്തി. ഗാന്ധിയുടെ ചുറ്റുമുള്ള ജനങ്ങളുടെ മുഖഭാവങ്ങള്‍ ചിത്രത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ജലഛായസങ്കേതമായ ഗ്വാഷ് മീഡിയത്തിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ബജറ്റ് പുസ്ഥകത്തിന്റ കവര്‍ചിത്രമൊരുക്കിയത് ടോം ആണന്ന് അറിഞ്ഞതോടെ ടോമിന്റെ കല്ലൂര്‍ക്കാടുള്ള വീട്ടിലേയ്ക്ക് അഭിനന്ദന പ്രവാഹവുമായി സുഹൃത്തുക്കളും ബന്ധുക്കളുമെത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ വീട്ടിലെത്തി ഉപഹാരം നല്‍കി. പശ്ചിമബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചിത്രകലയിലും ബറോഡ എം.എസ് സര്‍വ്വകലാശാലയില്‍ നിന്നും പ്രിന്റിംഗ് മേക്കിങ്ങിലും ബിരുദം നേടിയ ടോം കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിയന്‍സ് ഹൈസ്‌കൂളിലാണ് പ്രഥമീക വിദ്യാഭ്യാസം കരസ്ഥമാക്കിയത്. ഇടുക്കി കാളിയാര്‍ സെന്റ് സേവ്യാഴ്‌സ് സ്‌കൂള്‍ അധ്യാപിക സീനയാണ് ഭാര്യ.വിദ്യാര്‍ത്ഥികളായ ആദിത്യയു, അദീതുമാണ് മക്കള്‍.
