കാക്കൂരില്‍ ഉണങ്ങി നില്‍ക്കുന്ന ബദാംമരം വാഹന യാത്രക്കാര്‍ക്ക് ഭീഷണി

കൂത്താട്ടുകുളം : കൂത്താട്ടുകുളം – നടക്കാവ് റോഡില്‍ കാക്കൂരില്‍ ഉണങ്ങി നില്‍ക്കുന്ന ബദാംമരം വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി. ഒരു മാസത്തിനിടെ നാല് ബൈക്ക് സ്കൂട്ടര്‍ യാത്രക്കാരാണ് ഉണക്ക കമ്പ് വീണ് അപകടത്തില്‍ പെട്ടത്. കാക്കൂര്‍ സഹകരണ ബാങ്കിന്‍റെ മലര്‍വാടി നേഴ്സറിക്കു സമീപമാണ് ഉണക്കമരം. ഇടക്കിടെ കാറ്റില്‍ ചെറു ശിഖിരങ്ങള്‍ റോഡില്‍ വീഴും. വലിയ ശിഖരം ഏതു നിമിഷവും ഒടിഞ്ഞു വീഴാറായി നില്‍ക്കുന്നുണ്ട്. യാത്രക്കാരും നാട്ടുകാരും നിരവധി പരാതികള്‍ പറഞ്ഞെങ്കിലും അധികൃതര്‍ അവഗണിക്കുകയാണ്. കഴിഞ്ഞ മാസം കാക്കൂര്‍ കവലയില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനായി റോഡ് അരുകിലെ പഞ്ഞിമരം മുറിച്ചു മാറ്റിയിരുന്നു. അപ്പോഴും നൂറു മീറ്റര്‍ അകലെയുള്ള ഉണക്കമരം മുറിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പൊതുമരാമത്ത് വകുപ്പിന് റോഡ് സുരക്ഷാ ഫണ്ട് വിനോയോഗിക്കാമെങ്കിലും നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്തു ഭരണ സമിതിയും മൗനം തുടരുകയാണ്.

ഫോട്ടോ ………………….
കാക്കൂര്‍ കവലക്ക് സമീപം റോഡരികില്‍ നില്‍ക്കുന്ന ഉണങ്ങിയ മരം.

Leave a Reply

Back to top button
error: Content is protected !!