നമ്മുടെ കൃഷി………നമ്മുടെ ആരോഗ്യം……എന്ന സന്ദേശമുയര്‍ത്തി ഇളങ്ങവം ഗവ എല്‍.പി.സ്‌കൂളിന്റെ 12 മത് ഷോര്‍ട്ട് ഫിലിം ജീവനി പ്രദര്‍ശനത്തിനൊരുങ്ങുന്നു.

മൂവാറ്റുപുഴ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ കേരളം സമര്‍പ്പിലേക്ക് കേരളം സമൃദ്ധിയിലേക്ക് എന്ന സന്ദേശവുമായി ഇളങ്ങവം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ
കുരുന്നുകള്‍ നിര്‍മ്മിച്ച ജീവനി എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന് തയ്യാറായി. സ്‌കൂളിന്റെ 58-മത് വാര്‍ഷിക ആഘോഷങ്ങളോട നുബന്ധിച്ച് നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത് ഷോര്‍ട്ട് ഫിലിം ആണ് ജീവനി. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളും കുട്ടികളുടെ രക്ഷിതാക്കളും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറും ജീവനക്കാരും അടക്കമുള്ളവരാണ് അഭിനേതാക്കള്‍. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം വിഷരഹിത പച്ചക്കറിയിലൂടെ കേരളം സമര്‍പ്പിലേക്ക് കേരളം സമൃദ്ധിയിലേക്ക് എന്ന സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ സന്ദേശം കുട്ടികളിലേയ്ക്കും രക്ഷിതാക്കളിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുക എന്നതാണ് ജീവനി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ലക്ഷ്യമാക്കുന്നത്. കൊക്കക്കോള സമരം കേരളത്തില്‍ ചൂട് പിടിച്ചിരുന്ന കാലത്താണ് സ്‌കൂളില്‍ ആദ്യത്തെ ഷോട്ട് ഫിലിം ആയ *പുഴ തേടി കുട്ടികള്‍* നിര്‍മ്മിച്ചത് തുടര്‍ന്ന് എയ്ഡ്‌സ് ബാധിതരായ രക്ഷകര്‍ത്താക്കളുടെ മക്കളെ സ്‌കൂളില്‍നിന്ന് പുറത്താക്കാന്‍ വേണ്ടി തെക്കന്‍ കേരളത്തില്‍ നടന്ന രക്ഷകര്‍ത്താക്കളുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് *ഒറ്റക്കമ്പിനാദം* എന്ന് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത് മൂന്നാമത്തെ ചിത്രം *തെളിമ* സ്‌കൂളിലും പൊതുസ്ഥലങ്ങളിലും ഉള്ള ശുചിത്വം സംബന്ധിച്ചായിരുന്നു മൊബൈല്‍ ഫോണുകളുടെ അനവസരത്തിലെ ഉപയോഗത്തെ പ്രതിപാദിക്കുന്ന ആയിരുന്നു *ഗാര്‍ലന്‍സ് ഇന്‍ മങ്കീസ് ഹാന്‍ഡ്*എന്ന ചിത്രം. കുട്ടികളുടെ നൈസര്‍ഗ്ഗിക കഴിവുകളെ തല്ലിക്കെടുത്തി പുസ്തകപ്പുഴുക്കളാക്കുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമീപനത്തിനെതിരെ ജൂബിലി വര്‍ഷത്തില്‍ *സമര്‍പ്പണം* എന്ന ചിത്രം പുറത്തിറക്കി ‘ഇതിന് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച കാമ്പസ് ചലച്ചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. പിന്നീടുള്ള വര്‍ഷത്തിലാണ് *അഭിജ്ഞാനം* എന്ന സംസ്‌കൃത ഫിലിം കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ ജനലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കല്‍ അട്ടപ്പാടിയിലെ മധുവിന്റെ മരണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിച്ച നിര്‍മ്മിച്ച *ഉത്തിഷ്ഠത ജാഗ്രത* എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞവര്‍ഷം മൂലഭദ്രി ഭാഷയില്‍ നിര്‍മ്മിച്ച *ഖുഷു ഋത* എന്ന ചിത്രവും ചര്‍ച്ചാവിഷയമായി. ഓരോ വര്‍ഷങ്ങളിലും നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ അതാത് കാലത്ത് ഉണ്ടാകുന്ന പ്രധാന സംഭവവികാസങ്ങളും പത്രവാര്‍ത്തകളില്‍ നിന്നു തന്നെ ശേഖരിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു. എല്ലാ ചിത്രങ്ങളുടെയും തിരക്കഥയും ചായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചത് സ്‌കൂളിലെ തന്നെ സംസ്‌കൃത അധ്യാപകനായ കെ എസ് സന്തോഷ് കുമാറാണ്. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സ്‌കൂളിന്റെ 58-ാംമത് വാര്‍ഷീകാഘോഷം ഇളങ്ങോത്സവം 2020 നോടനുബദ്ധിച്ച് ഷോര്‍ട്ട് ഫിലീമിന്റെ പ്രദര്‍ശനം നടക്കും. വാര്‍ഷീകാഘോഷം ഡീന്‍ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനനും എന്‍ഡോവ്‌മെന്റ് വിതരണം വൈസ് പ്രസിഡന്റ് എ.എസ്.ബാലകൃഷ്ണും പ്രതിഭകളെ ആദരിക്കല്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിത ശ്രീകാന്തും സ്‌കൂള്‍ വെബ്‌സൈറ്റ് ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എബി എബ്രാഹമും ജീവനി ഷോര്‍ട്ട് ഫിലിം പ്രകാശനം മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.ദില്‍രാജും നിര്‍വ്വഹിക്കും. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കെ.പി.അജിതകുമാരി ടീച്ചര്‍ക്കും സ്‌കൂളില്‍ പി.റ്റി.സി.എം ആയി ജോലി ചെയ്ത് വിരമിക്കുന്ന എം.പി.അയ്യപ്പന്‍ ചേട്ടനും യാത്രയയപ്പ് നല്‍കും. ഹെഡ്മാസ്റ്റര്‍ പി.അലിയാര്‍ സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ എം.കെ.സന്തോഷ് നന്ദിയും പറയും. തുടര്‍ന്ന് സ്‌കൂളിലെ മ്യൂസിക് ഡാന്‍സ് ഡ്രാമ തിയേറ്റര്‍ അവതരിപ്പിക്കുന്ന മഞ്ചാടി മണികള്‍ 2020 നടക്കും.
ചിത്രം-ഇളങ്ങവം ഗവ എല്‍.പി.സ്‌കൂളിന്റെ 12 മത് ഷോര്‍ട്ട് ഫിലിം ജീവനിയിലെ രംഗങ്ങള്‍…………..

