രാഷ്ട്രീയം
ഐസൊലേഷന്‍ വാര്‍ഡിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും

മുവാറ്റുപുഴ : ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പങ്കുചേര്‍ന്നു. ഡിവൈഎഫ്ഐ മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്‍റ് ഫെബിന്‍ പി മൂസ, സെക്രട്ടറി അനീഷ് എം. മാത്യു, എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. ആശുപത്രിയിലെ പേ വാര്‍ഡ് കോംപ്ലക്സിലാണ് ഐസൊലേഷന്‍ വാര്‍ഡ് ആരംഭിച്ചത്. ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദ്ദേശാനുസരണം ഇരുപത് മുറികളാണ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്.
ഫോട്ടോ ……….
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് കോംപ്ലക്സില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് ഫെബിന്‍ പി. മൂസ, സെക്രട്ടറി അനീഷ് എം. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടപ്പോള്‍.