നാട്ടിന്‍പുറം ലൈവ്പായിപ്ര
അന്നൂർ ഡെന്റൽ കോളേജിലെ വിദ്യാർഥികൾ ഗതാഗത സുരക്ഷയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു.

മുവാറ്റുപുഴ:അന്നൂർ ഡെന്റൽ കോളേജിൽ ഹോസ്പിറ്റലിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഓറൽ സർജറി ദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹന ഗതാഗത സുരക്ഷയുടെ ഭാഗമായി കോളേജിലെ ദന്ത വിദ്യാർഥികൾ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ പ്രമുഖ ഓറൽ സർജൻ ഡോ. അരുൺ ബാബു,മുവാറ്റുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ.എം.എ മുഹമ്മദ് എന്നിവർ ചേർന്ന് ഇരുചക്ര വാഹന റാലി ‘ഫ്ലാഗ് ഓഫ്’ ചെയ്തു.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് അങ്കണത്തിൽ വച്ച് റോഡ് സുരക്ഷാ മുൻകരുതലുകളെ കുറിച്ച് കോളേജ് പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി സംസാരിച്ചു. തുടർന്ന് വാഹന ഗതാഗത സുരക്ഷാ ബോധവത്കരണത്തിന് വേണ്ടിയുള്ള കോളേജ് വിദ്യാർത്ഥികളുടെ ‘ഫ്ലാഷ് മോബും’ സംഘടിപ്പിച്ചു. കോളേജിലെ നൂറിൽപരം ദന്ത വിദ്യാർത്ഥികളും അധ്യാപകരും റാലിയിലും, തുടർന്ന് നടന്ന ചടങ്ങുകളിലും പങ്കെടുത്തു.
