കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മേക്കടമ്പ്:കടാതി-റാക്കാട് സമീപത്തുനിന്നും കാണാതായ യുവാവിന്റെ മൃദദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.റാക്കാട് അഞ്ചുംകവല ഭാഗത്ത് തെക്കുംകര കരോട്ട് വീട്ടിൽ ജോർജിന്റെ മകൻ ബേസിൽ ജോർജ്(36)-നെയാണ് തൂങ്ങിമരിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്.മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിൽ വഴക്ക് പറഞ്ഞ ദുഃഖത്തിൽ ബേസിൽ ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.ഇതേതുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെ റാക്കാട് സ്കൂളിന് സമീപത്തെ പഞ്ചായത്ത് കടവിൽനിന്നും നൂറുമീറ്ററോളം മാറി മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃദദേഹം.മീൻപിടിക്കാനെത്തിയ നാട്ടുകാരാണ് ആദ്യം കണ്ടത്.തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ റാക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.അച്ഛൻ:ജോർജ്,അമ്മ:മറിയാമ്മ.