നിയന്ത്രണം നഷ്ടപ്പെട്ട് കാർ കാനയിലേക്ക് മറിഞ്ഞു.

വാർത്ത:അനൂപ് തങ്കപ്പൻ

മുവാറ്റുപുഴ:മുവാറ്റുപുഴ -കൂത്താട്ടുകുളം എം സി റോഡിൽ വീണ്ടും അപകടം.ആറൂർ സാറ്റലൈറ്റ് എർത്ത് സ്റ്റേഷനു സമീപം കാർ കാനയിലേക്ക് മറിഞ്ഞു.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.കൂത്താട്ടുകളം ഭാഗത്തുനിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേക്ക് മറിയുകയായിരുന്നു.രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.ഇരുവരും പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.അപകടങ്ങൾ തുടർകഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നിലെന്നു നാട്ടുകാർ ആരോപിച്ചു.കഴിഞ്ഞ മാസം ഇതേ സ്ഥലത്തു പിക്കപ്പ് ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറിയിരുന്നു.

ഫോട്ടോ:-ആറൂർ സാറ്റലൈറ്റ് എർത്ത് സ്റ്റേഷനു സമീപം കാർ കാനയിലേക്ക് മറിഞ്ഞപ്പോൾ ….

Leave a Reply

Back to top button
error: Content is protected !!